ജോധ്പൂര്‍:രാജസ്ഥാനില്‍ വിവാഹ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 60ഓളം പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ജോധ്പൂരില്‍ ബംഗ്രാ ഗ്രാമത്തില്‍ ഇന്നലെയായിരുന്നു അപകടം.സ്‌ഫോടനത്തില്‍ വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു.
വിവഹത്തിന് സദ്യ തയ്യാറാക്കുന്നതിനിടെ ഗ്യാസ് ചോര്‍ന്നതാണ് അപകട കാരണം. 5 സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായാണ് വിവരം.പൊള്ളലേറ്റവരില്‍ പന്ത്രണ്ടോളം പേരുടെ നില ഗുരുതരമാണ്. വരനും പിതാവിനുമടക്കം പൊള്ളലേറ്റിരുന്നു.ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരാണ് പൊള്ളലേറ്റവരില്‍ ഭൂരിഭാഗം പേരും.പരിക്കേറ്റ 60 പേരില്‍ 42 പേരെ എം.ജി.എച്ച് ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ ഹിമാന്‍ഷു ഗുപ്ത അറിയിച്ചു.രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഇന്ന് വൈകിട്ട് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചേക്കും.
Comments are closed for this post.