2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇന്ധനവില വീണ്ടും കൂട്ടി; കൂട്ടിയത് പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസ

   

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് വര്‍ധന. വ്യാഴാഴ്ച പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് വില 112.02 രൂപയും ഡീസലിന് 99 രൂപയുമായി.

തിരുവനന്തപുരത്ത് പെട്രോളിന് വില 114.15 രൂപയും ഡീസലിന് 100.89 രൂപയുമായി. കോഴിക്കോട് പെട്രോളിന് 112.32 രൂപയും ഡീസലിന് 99.31 രൂപയുമാണ്.

12 ദിവസത്തിനിടെ ഡീസല്‍ ലിറ്ററിന് 7.58 രൂപയും പെട്രോളിന് 7.85 രൂപയുമാണ് എണ്ണക്കമ്പനികള്‍ കൂട്ടിയത്.

അതേസമയം, ഇന്ധനവിലവര്‍ധനവിനെതിരെ സിപിഎം ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. വൈകിട്ട് അഞ്ച് മുതല്‍ ഏഴ് വരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പെട്രോളിയം വിലകുറയ്ക്കാന്‍ ആവശ്യമായ ഇടപെടല്‍ കേന്ദ്രം നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കേന്ദ്രകമ്മിറ്റി ആഹ്വാനപ്രകാരമാണ് പ്രതിഷേധം നടത്തുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.