തൃശ്ശൂര്‍; തൃശ്ശൂരില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തില്‍പ്പെട്ട നാല് പേര്‍ മരിച്ചു.കാറില്‍ സഞ്ചരിച്ചിരുന്ന എല്‍ത്തുരുത്ത് സ്വദേശികളായ തൃശൂര്‍ സെന്റ് തോമസ് കോളജിലെ റിട്ട. പ്രൊഫസര്‍ വിന്‍സെന്റ്, ഭാര്യ മേരി, സഹോദരന്‍ തോമസ്, സഹോദരീ ഭര്‍ത്താവ് ജോസഫ് എന്നിവരാണ് മരിച്ചത്.തൃശ്ശൂരിലെ എറവ് സ്‌കൂളിനു സമീപത്തുവെച്ച് ഉച്ചക്ക് 12:45 ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങു കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം.നാലുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായാണ് സൂചന. രണ്ട് പേരുടെ മൃതദേഹങ്ങള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
Comments are closed for this post.