2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മഴക്കെടുതി: കേരളത്തിന് കേന്ദ്രത്തിന്റെ സഹായ വാഗ്ദാനം, മോദി മുഖ്യമന്ത്രിയെ വിളിച്ചു

 

ന്യൂഡല്‍ഹി: മഴക്കെടുതി തുടരുന്ന കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു കേന്ദ്രം. സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചു.

‘കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു’- മോദി ട്വിറ്ററില്‍ കുറിച്ചു.

കേരളത്തിലെ സാഹചര്യം തുടര്‍ച്ചയായി നിരീക്ഷിച്ചു വരികയാണെന്നും പ്രയാസത്തിലായ ജനങ്ങള്‍ക്ക് സാധ്യമായ സഹായം എത്തിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അറിയിച്ചു. ട്വിറ്ററിലാണ് അമിത്ഷാ ഇക്കാര്യം അറിയിച്ചത്. സഹായത്തിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ദേശീയ ദുരന്ത പ്രതികരണ സേന (എന്‍.ഡി.ആര്‍.എഫ്) യെ കേരളത്തിലേക്ക് നിയോഗിച്ചിട്ടുണ്ട്. എല്ലാവരും സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ഥിക്കുന്നതായും അമിത്ഷാ ട്വിറ്ററില്‍ കുറിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.