2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും,പിന്നെ നിങ്ങളെ പരിഹസിക്കും,പിന്നീട് നിങ്ങളുമായി യുദ്ധം ചെയ്യും. ഒടുവില്‍ വിജയം നിങ്ങളുടേതാകും; ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ ഭാഗമായി ഗുജറാത്തില്‍ പ്രചരണം നടത്തുന്നതിനിടെ വിജയ പ്രതീക്ഷയുള്ള ട്വീറ്റുമായി ശശി തരൂര്‍. ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും, പിന്നെ നിങ്ങളെ പരിഹസിക്കും. പിന്നീട് നിങ്ങളുമായി യുദ്ധം ചെയ്യും. ഒടുവില്‍ വിജയം നിങ്ങളുടേതാകുമെന്ന മഹാത്മാഗാന്ധിയുടെ വാക്കുകളാണ് ഗാന്ധി ജയന്തി ദിനത്തില്‍ ഗുജരാത്തിലെത്തിയ തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍, കെ എന്‍ ത്രിപാഠി എന്നിവരാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. ഖാര്‍ഗെ പതിനാല് സെറ്റ് പത്രികയും തരൂര്‍ അഞ്ച് സെറ്റും ത്രിപാഠി ഒരു സെറ്റ് പത്രികയുമാണ് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ സൂക്ഷ്മ പരിശോധനയില്‍ ത്രിപാഠിയുടെ പത്രിക തള്ളിയിരുന്നു.

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കുമെന്നതില്‍ സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണ് ഉള്ളത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്നും ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. ഹൈക്കമാന്‍ഡിന് സ്ഥാനാര്‍ത്ഥി ഇല്ലെന്ന് നേതൃത്വം വിശദീകരിച്ചതോടെ കൂടുതല്‍ പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷയിലാണ് ശശി തരൂര്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.