കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണകേന്ദ്രത്തിലെ തീയണക്കാനുള്ള ശ്രമം തുടരുന്നു. തീ നിയന്ത്രണവിധേയമാണെങ്കിലും പൂര്‍ണ്ണമായി അണയ്ക്കാനായിട്ടില്ല. തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലും പരിസരങ്ങളിലും കനത്ത പുക മൂടുകയാണ്. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പുക വ്യാപിച്ചിട്ടുണ്ട്. അന്തരീക്ഷ മലിനീകരണ തോതും ഉയര്‍ന്നു.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് തീപിടിത്തമുണ്ടായത്. രാത്രിയില്‍ കൂടുതല്‍ അഗ്‌നിരക്ഷ യൂണിറ്റുകള്‍ എത്തിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. അഗ്നിരക്ഷാസേനയുടെ പത്ത് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിരുന്നു. തീ മാലിന്യൂക്കൂമ്പാരത്തില്‍ പടര്‍ന്നുപിടിച്ചതോടെ വലിയ തോതില്‍ ആളിക്കത്തുകയായിരുന്നു. ശക്തമായ കാറ്റില്‍ കൂടുതല്‍ മാലിന്യങ്ങളിലേക്ക് തീ പടര്‍ന്നതാണ് വെല്ലുവിളിയായത്.
Comments are closed for this post.