2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കലവൂരില്‍ വന്‍ തീപിടുത്തം; കസേരകളും മെത്തകളും കത്തിയമര്‍ന്നു

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു. മെത്തകളും കസേരകളും സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് തീ പിടിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെ തൊഴിലാളികള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്.

രണ്ട് ഏക്കറോളം സ്ഥലത്ത് നീണ്ടുകിടക്കുന്ന കിടക്ക നിര്‍മ്മാണ ഫാക്ടറിയുടെ ഗോഡൗണിനാണ് തീപിടിച്ചത്. മെത്തകളും കസേരകളും സൂക്ഷിച്ചിരുന്ന സ്ഥലമായതിനാല്‍ തീ ആളിപ്പടരുകയായിരുന്നു. തീ പടര്‍ന്ന് തുടങ്ങി 25 മിനിട്ടിന് ശേഷമാണ് അഗ്നിരക്ഷാസേന എത്തിച്ചേര്‍ന്നതെന്ന് പ്രദേശവാസികളില്‍ നിന്ന് പരാതി ഉയരുന്നുണ്ട്. നാട്ടുകരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.