2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആലപ്പുഴ മാന്നാറില്‍ വസ്ത്ര വ്യാപാരശാലയില്‍ വന്‍ തീപിടിത്തം

ആലപ്പുഴ: മാന്നാറില്‍ വസ്ത്രവ്യാപാരശാലയില്‍ വന്‍ തീപിടിത്തം. ഫയര്‍ഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. രാവിലെ ആറുമണിയോടെയാണ് തീപിടിത്തമുണ്ടായത്. കടയുടെ പിന്‍ഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. ഇതണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെ കെട്ടിടത്തിന്റെ മൂന്ന് നിലകളിലേക്കും തീപടരുകയായിരുന്നു.

അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് സ്ഥലത്തെത്തിയത്. സമീപത്തെ കടകളിലേക്ക് തീ പടരുന്നത് തടയാനുള്ള ശ്രമങ്ങളാണ് ഫയര്‍ഫോഴ്‌സ് ഇപ്പോള്‍ നടത്തുന്നത്. കെട്ടിടത്തിന്റെ ഗോഡൗണിലേക്ക് തീപടരുന്നത് തടയാനും ശ്രമം നടക്കുന്നുണ്ട്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.