കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും പനി മരണം. കാസര്‍കോട് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതി(28)യാണ് മരിച്ചത്. മംഗലാപുരത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച്ച മുതല്‍ അശ്വതിക്ക് പനിയുണ്ടായിരുന്നു. അന്ന് തന്നെ കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പനി കുറഞ്ഞപ്പോള്‍ വീട്ടിലേക്ക് പോന്നു. ചൊവ്വാഴ്ച്ച പനി വീണ്ടും കൂടിയതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതോടെയാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
Comments are closed for this post.