തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് ആറ് പേര്‍ മരിച്ചു. ഒരാള്‍ എലപ്പിനി ബാധിച്ചും നാല് പേര്‍ ഡെങ്കിപ്പനി ബാധിച്ചും ഒരാള്‍ എച്ച്1എന്‍1 പനി ബാധിച്ചുമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി എംസി മേഴ്‌സിയാണ് എലിപ്പനി ബാധിച്ച് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിരിക്കെയായിരുന്നു മരണം.
സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയത് 11,662 പേരാണ്. ഇന്ന് 127 പേര്‍ക്ക് ഡെങ്കിപ്പനിയും 11 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 298 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. 15 പേര്‍ എലിപ്പനി ലക്ഷണങ്ങളോടെയും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ള ജില്ല മലപ്പുറമാണ്. 2164 പേരാണ് ഇന്നു മാത്രം പനി ബാധിച്ച് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്.
കഴിഞ്ഞ മാസം 13,93,429 പേര്‍ക്കു പകര്‍ച്ചപ്പനി ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കഴിഞ്ഞ മാസം 4 മരണവും രേഖപ്പെടുത്തി. എലിപ്പനി ബാധിച്ചു 30 മരണവും കഴിഞ്ഞ മാസം രേഖപ്പെടുത്തി.
എച്ച്1 എന്‍1 രോഗം ബാധിച്ച് ഈ വര്‍ഷം 23 പേരാണു മരിച്ചത്. പേവിഷബാധയെ തുടര്‍ന്ന് 7 മരണങ്ങളും രേഖപ്പെടുത്തി. ഹെപ്പറ്റൈറ്റിസ് സി ബാധിച്ച് നാല് പേരാണു മരിച്ചത്. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ഒരു മരണവും ഹെപ്പറ്റൈറ്റിസ് സി ബാധിച്ച് ഒരാളും മരിച്ചു. ഒരു ദിവസം ശരാശരി 13,000ല്‍ അധികം ആളുകള്‍ പകര്‍ച്ചപ്പനി ബാധിതരാകുന്നെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.
Comments are closed for this post.