2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ ഇട വെക്കുന്നത് ശരിയല്ല; തരൂര്‍ വിഷയത്തില്‍ പ്രതികരിച്ച്  രമേശ് ചെന്നിത്തല

തിരുവനന്തപുരം; പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ ഇടവക്കുന്നത് ശരിയല്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അഭിപ്രായ വ്യത്യാസങ്ങള്‍ പറയാന്‍ പാര്‍ട്ടിയില്‍ ഇടമുണ്ടെന്നും പാര്‍ട്ടിയുടെ ചട്ടക്കൂടിലൂടെ വേണം എല്ലാവരും പ്രവര്‍ത്തിക്കാനെന്നും തരൂര്‍ വിഷയത്തില്‍ രമേശ് ചെന്നിത്തല പ്രതികരിച്ചു.

ശശി തരൂരിന്റെ മലബാര്‍ പര്യടനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. നേതൃത്വം ഇടംകോലിട്ടതോടെ നേരത്തെ നിശ്ചയിച്ചിരുന്ന ചില പരിപാടികള്‍ ജില്ല കോണ്‍ഗ്രസ് കമ്മറ്റികള്‍ മാറ്റിയതും മാറ്റാന്‍ ശ്രമിച്ചതും വിവാദമായിരുന്നു.എന്നാല്‍ തരൂര്‍ പങ്കെടുത്ത പരിപാടികളിലെല്ലാം പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തം ആയിരുന്നു. ഇതിനിടയില്‍ തരൂര്‍ പാണക്കാട്ടെത്തി ലീഗ് നേതാക്കളെ കണ്ടതും കോണ്‍ഗ്രസ് നേതൃത്വത്തില്‍ പലര്‍ക്കും അതൃപ്തി ഉണ്ടാക്കി. വിവാദവും ശീത യുദ്ധവും തുടരുന്നതിനിടെ തിരുവനന്തപുരത്തെത്തിയ തരൂര്‍ കോര്‍പറേഷനിലെ യുഡിഎഫ് സമര പന്തലിലെത്തി. ആര്യാ രാജേന്ദ്രന്‍ രാജി വയ്ക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് താനാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടി നല്‍കുകയും ചെയ്തു തരൂര്‍


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.