തിരുവനന്തപുരം:സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനം.ജനുവരി ഒന്ന് മുതല്‍ കര്‍ശനമായി ബയോമെട്രിക് പഞ്ചിംഗ് ഉറപ്പാക്കണമെന്നാണ് നിര്‍ദേശം.സെക്രട്ടേറിയറ്റിലും കളക്ട്രേറ്റിലും വകുപ്പ് മേധാവികളുടെ ഓഫീസിലും അടക്കം പഞ്ചിംഗ് നടപ്പാക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചു.ഇത് സംബന്ധിച്ച മുന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനം.സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ നടപടി അനിവാര്യമാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
Comments are closed for this post.