2021 January 21 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഓഫിസില്‍ ഇഡി പരിശോധന

കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഓഫിസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. വടകര നാദാപുരം റോഡിലെ ഊരാളുങ്കല്‍ ആസ്ഥാനത്താണ് പരിശോധന നടന്നത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് സൂചന.

മൂന്നംഗ എന്‍ഫോഴ്‌സ്‌മെന്റ് സംഘമാണ് ഊരാളുങ്കല്‍ ആസ്ഥാനത്ത് എത്തിയത്. ഒമ്പത് മണിയോടെ എത്തിയ ഉദ്യോഗസ്ഥര്‍ പതിനൊന്നേ മുക്കാലോടെ മടങ്ങി.

എന്നാല്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ഹെഡ് ഓഫിസില്‍ എത്തിയത് ശരിയാണെങ്കിലും റെയ്ഡ് നടത്തിയിട്ടില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി അധികൃതര്‍ അറിയിച്ചു. ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഇ.ഡി ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോകുകയാണ് ചെയ്തതെന്നും ഇവര്‍ വ്യക്തമാക്കി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.