
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി വി.കെ സനോജിനെ തിരഞ്ഞെടുത്തു. നിലവില്‍ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്.
കണ്ണൂര്‍ സ്വദേശിയാണ്. ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും എസ്.എഫ്. ഐ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എ.എ റഹീം ദേശീയ പ്രസിഡന്റായതിനെ തുടര്‍ന്നുള്ള ഒഴിവിലേക്കാണ് സനോജിനെ തെരഞ്ഞെടുത്തത്.