2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം അന്വേഷിക്കും; ഡി.ജി.പി അനില്‍ കാന്ത്

   

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. ലഹരിക്കെതിരായ നടപടികളുമായി പൊലീസ് അടക്കമുള്ള സംവിധാനങ്ങള്‍ മുന്നോട്ട് പോവുകയാണ്.കുട്ടികളെ ക്യാരിയര്‍മാരാക്കുന്നതടക്കം ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. യോദ്ധാവ് പദ്ധതി സജീവമായി തുടരുന്നുണ്ട്.അന്വേഷണത്തിന്റെ കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചാല്‍ ഇക്കാര്യം അറിയിക്കാമെന്നും അനില്‍കാന്ത് വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.