കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ദക്ഷിണമേഖലാ യോഗ്യതാ മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. അന്തമാന്‍ നിക്കോബാറിനെ എതിരില്ലാത്ത ഒന്‍പത് ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം ജയമുറപ്പിച്ചത്.
നിജോ ഗില്‍ബര്‍ട്ടും ജെസിനും ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വിബിന്‍ തോമസ്, അര്‍ജുന്‍ ജയരാജ്, നൗഫല്‍, സല്‍മാന്‍, സഫ്നാദ് എന്നിവരും കേരളത്തിനായി ഗോള്‍വല കുലുക്കി.
കേരളം പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. അന്തമാന് കേരളത്തിന് മേല്‍ ഒരു ഘട്ടത്തില്‍ പോലും മുന്നേറാനായില്ല.
ആദ്യ പകുതിയില്‍ തന്നെ കേരളം മൂന്ന് ഗോളിന്റെ ലീഡുനേടി. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിലാണ് കേരളം ഗോളടിച്ചത്. ആദ്യ 38 മിനിറ്റുവരെ ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാന്‍ താരതമ്യേന ദുര്‍ബലരായ അന്തമാന് സാധിച്ചു. എന്നാല്‍ 39-ാം മിനിറ്റില്‍ കേരളം ഗോള്‍മഴ തുടങ്ങി.
. നിജോ ഗില്‍ബര്‍ട്ടിലൂടെ കേരളം ആദ്യ ഗോളടിച്ചു. പോസ്റ്റിലിടിച്ച് വന്ന പന്ത് അനായാസം നിജോ വലയിലെത്തിച്ചു.
Comments are closed for this post.