2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സംവാദം നടത്തേണ്ടത് കെ റെയില്‍ അല്ല സര്‍ക്കാര്‍, പിന്മാറുമെന്ന് അലോക് വര്‍മ

തിരുവനന്തപുരം: സില്‍വര്‍ലൈനില്‍ എതിര്‍പ്പ് ഉന്നയിച്ച വിദഗ്ധരെയടക്കം പങ്കെടുപ്പിച്ച് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സംവാദം അനിശ്ചിതത്വത്തില്‍. സംവാദത്തില്‍ നിന്നും പിന്മാറുമെന്ന് എതിര്‍പ്പ് ഉന്നയിച്ച് പങ്കെടുക്കുന്ന പാനല്‍ അംഗം ഇന്ത്യന്‍ റെയില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് വര്‍മ്മ അറിയിച്ചു.

സംവാദം നടത്തേണ്ടത് സര്‍ക്കാര്‍ ആണെന്നും കെ റെയില്‍ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംവാദം നടത്തുന്നത് സര്‍ക്കാരാണെന്നായിരുന്നു നേരത്തെ തന്നെ ധരിപ്പിച്ചിരുന്നതെന്ന് ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. സര്‍ക്കാര്‍ നടത്തുന്ന പരിപാടിയായതിനാലാണ് സംവാദത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തന്നെ ക്ഷണിച്ചത് കെ റെയിലാണെന്നും ക്ഷണക്കത്ത് പോലും ഏകപക്ഷീയമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പദ്ധതിയുടെ അനുകൂല വശം ജനങ്ങളെ ബോധിപ്പിക്കാന്‍ സംവാദം എന്നാണ് ക്ഷണക്കത്തിലെ പരാമര്‍ശം. ഇത് ഏകപക്ഷീയവും പ്രതിഷേധാര്‍ഹവുമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്ന് ഉച്ചക്കുള്ളില്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തി ചീഫ് സെക്രട്ടറിയോ സര്‍ക്കാര്‍ പ്രതിനിധിയോ കത്ത് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിലുള്ള അതൃപ്തിയും അലോക് വര്‍മ്മ കത്തില്‍ സൂചിപ്പിക്കുന്നു. സില്‍വര്‍ ലൈന്‍ സംവാദത്തില്‍ നിന്നും ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ വിവാദം.

   

അതേസമയം. സംവാദത്തില്‍ പങ്കെടുക്കുമെന്ന് ആര്‍.വി.ജി മേനോന്‍ അറിയിച്ചു.അഭിപ്രായമറിയിക്കാനുള്ള വേദിയായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.