2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ യുവാക്കള്‍ മരിച്ചത് വ്യാജ മദ്യം കഴിച്ചെന്ന് സൂചന; മൂന്നു പേരെ ചോദ്യം ചെയ്തു

തൃശൂര്‍: തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ രണ്ട് പേര്‍ മരിച്ചത് വ്യാജ മദ്യം കഴിച്ചെന്ന് സൂചന. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആന്തരികാവയവങ്ങളില്‍ മിഥൈല്‍ ആല്‍ക്കഹോളിന്റെയും ഫോര്‍മാലിന്റെയും അംശം കണ്ടെത്തിയിരുന്നു. വ്യാജ മദ്യം വില്‍ക്കുന്നുവെന്ന് സംശയിക്കുന്ന മൂന്നുപേരെ പൊലിസ് ചോദ്യം ചെയ്തു.

തിങ്കളാഴ്ച വൈകിട്ട് വൈകിട്ട് 7 മണിയോടെയാണ് ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടില്‍ നിശാന്ത്, ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ബിജു എന്നിവര്‍ ചിക്കന്‍ സ്റ്റാളില്‍ ഇരുന്ന് മദ്യപിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ ഇരുവരും കുഴഞ്ഞു വീണു. വായില്‍ നിന്ന് നുരയും പതയും വന്ന ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അബദ്ധത്തില്‍ കഴിച്ചതാണോ, മറ്റാരെങ്കിലും മനപൂര്‍വം നല്‍കിയതാണോയെന്ന സംശയത്തിലാണ് പൊലിസ്. മദ്യത്തില്‍ ഫോര്‍മാലിന്‍ ഒഴിച്ചാണ് ഒരാള്‍കഴിച്ചത്. രണ്ടാമന്‍ വെള്ളം കൂട്ടിയാണ് ഫോര്‍മാലിന്‍ കഴിച്ചിട്ടുള്ളത്. ഇരുവരുടേയും ആന്തരിക അവയവങ്ങള്‍ വെന്തനിലയിലാണ്.
കോഴിക്കട ഉടമയായ നിശാന്തിന്റെ പക്കല്‍ ഫോര്‍മാലിന്‍ എങ്ങനെ വന്നുവെന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.