2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നീലഗിരി പുത്തന്‍പീടിക എം.സി സൈദലവി മുസ്‌ലിയാര്‍ അന്തരിച്ചു


മയ്യിത്ത് നിസ്‌കാരം നാളെ (വ്യാഴം) രാവിലെ 9.30 ന് കോഴിപ്പാലം ജുമാ മസ്ജിദില്‍

ഗൂഡല്ലൂര്‍: നീലഗിരിയിലെ സമസ്തയുടെ പ്രധാന പ്രവര്‍ത്തകനും സംഘാടകനുമായി പുത്തന്‍പീടിക എം.സി സൈദലവി മുസ്‌ലിയാര്‍(60) അന്തരിച്ചു. സുപ്രഭാതം പത്രത്തിന്റെ നീലഗിരി ജില്ലാ കോഓര്‍ഡിനേറ്ററായും ഏജന്റായും പത്രത്തിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു എം.സി സൈദലവി മുസ്‌ലിയാര്‍. ഏറെകാലം എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ്, ജനറല്‍സെക്രട്ടറി പദവികള്‍ വഹിച്ചിരുന്നു.

ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഗൂഡല്ലൂരിലെ പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് ഉച്ച്ക്ക് 2.20 ഓടെയാണ് മരണം സംഭവിച്ചത്. ഗൂഡല്ലൂര്‍ കോഴിപ്പാലം സ്വദേശിയാണ്. മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ഭാര്യ: ജമീല. മക്കള്‍: മുഷ്താഖ് അന്‍വര്‍, ആശിഖ്, താഹിറ, നസീബ തസ്‌നീം. മരുമക്കള്‍: അബ്ദുല്‍ ജലീല്‍. ശിഹാബുദ്ദീന്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.