2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

അഡ്വ. സൈബി ജോസിന്റെ ഓഫിസില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്

തിരുവനന്തപുരം:ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന കേസില്‍ അഡ്വ. സൈബി ജോസിന്റെ ഓഫിസില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്. ലാപ്‌ടോപ്പ് അടക്കമുള്ള വസ്തുക്കള്‍ പിടിച്ചെടുത്തു. ക്രൈം ബ്രാഞ്ച് എസ് പി സുദര്‍ശന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ ലാപ്‌ടോപ്പ് വിശദമായി പരിശോധിക്കുന്നതിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സൈബിക്ക് ഉടന്‍ നോട്ടിസ് നല്‍കും. കേസില്‍ നേരത്തെ നിര്‍മാതാവിനെയും ഭാര്യയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കൊച്ചിയില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍. ജഡ്ജിക്ക് നല്‍കാന്‍ സൈബി നിര്‍മാതാവില്‍ നിന്ന് സെബി പണം കൈപ്പറ്റിയെന്നായിരുന്നു കേസ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.