കണ്ണൂര്‍: സി.പി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം. സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് പതാക ഉയര്‍ത്തും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും പ്രതിനിധികളും കണ്ണൂരിലെത്തി. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള പോളിറ്റ് ബ്യൂറോ യോഗം വൈകിട്ട് ചേരും.
നാളെ രാവിലെ നായനാര്‍ അക്കാദമിയില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 840 പ്രതിനിധികള്‍ പങ്കെടുക്കും. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ടീയ പ്രമേയത്തില്‍ ബംഗാളില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള പ്രതിനിധികള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകും.
Comments are closed for this post.