2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ആമസോണിലെയും ബ്രഹ്മപുരത്തെയും തീപിടിത്തം താരതമ്യം ചെയ്യുന്നത് ബി.ജെ.പി നേതാക്കളുടെ വിവരക്കേട് വി.കെ സനോജ്

തിരുവനന്തപുരം: ആമസോണ്‍ കാടുകളിലെ തീപിടിത്തവും ബ്രഹ്മപുരത്തെ തീപിടിത്തവും തമ്മില്‍ താരതമ്യം ചെയ്യാന്‍ ബി.ജെ.പി നേതാക്കളെ പോലെ വിവരം കെട്ടവര്‍ക്ക് മാത്രമേ സാധിക്കൂവെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ആമസോണ്‍ കാടുകളില്‍ തീ പിടിച്ചപ്പോള്‍ പ്രതിഷേധിച്ചത് ഡി.വൈ.എഫ്.ഐ മാത്രമല്ലെന്നും ലോകത്തെ തീവ്രവലതുപക്ഷം ഒഴികെയുള്ള ബോധമുള്ള എല്ലാ മനുഷ്യരുമാണെന്നും സനോജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

ആമസോണ്‍ കാടുകളിലെ തീ പിടുത്തവും ബ്രഹ്മപുരത്തെ തീ പിടുത്തവും താരതമ്യം ചെയ്യാന്‍ ബിജെപി നേതാക്കളെ പോലെ വിവരം കെട്ടവര്‍ക്ക് മാത്രമേ സാധിക്കൂ.
ആമസോണ്‍ കാടുകളില്‍ തീ പിടിച്ചപ്പോള്‍ പ്രതിഷേധിച്ചത് ഉഥഎക മാത്രമല്ല, ലോകത്തെ തീവ്ര വലതുപക്ഷം ഒഴികെയുള്ള ബോധമുള്ള എല്ലാ മനുഷ്യരുമാണ്. കാരണം ഭൂമിയിലെ ഏറ്റവും വലിയ ട്രോപ്പിക്കല്‍ ഫോറസ്റ്റ് ആയ, ഭൂമിയുടെ കാലാവസ്ഥയേയും അന്തരീക്ഷത്തേയുമൊക്കെ പരിപാലിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്ന ഒരു നിബിഢ വനമാണ് ആമസോണ്‍ കാടുകള്‍. കൂടാതെ അനേകായിരം ജന്തു വൈവിദ്ധ്യങ്ങളുടെയും സസ്യ വൈവിധ്യങ്ങളുടെയും കലവറ കൂടിയാണ് ആമസോണ്‍ കാടുകള്‍.
വംശ നാശ ഭീഷണി അടക്കം നേരിടുന്ന സസ്യ ജന്തു ജീവ ജാലങ്ങളും ജല സ്രോതസുകളും അടങ്ങുന്ന ലക്ഷക്കണക്കിന് ഹെക്ടര്‍ വ്യാപിച്ച നിബിഢ വനം.
അത് തുരന്ന് ഖനനം നടത്തുക എന്നത് ഖനി മാഫിയയുടെ കാലങ്ങളായുള്ള ആവശ്യമാണ്. അതിനെ സഹായിക്കുന്ന വണ്ണം മനഃപൂര്‍വ്വം ഒരു കാട്ട് തീ സൃഷ്ടിക്കുകയും ആ തീ ബോധപൂര്‍വ്വം അണക്കാതെ കാടുകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്യുന്ന തീവ്ര വലത് ഭരണ കൂടത്തിന്റെ നയങ്ങള്‍ക്ക് എതിരെയാണ് ലോകം പ്രതിഷേധിച്ചത്.
ആ പ്രതിഷേധത്തിന്റെ കൂടെ ഉത്തരവാദപ്പെട്ട ഒരു സംഘടന എന്ന നിലയില്‍ ഉഥഎക കൂടി ഭാഗമായത് അഭിമാനപൂര്‍വ്വം തന്നെ ഞങ്ങള്‍ക്ക് പറയാന്‍ സാധിക്കും. ബ്രസീല്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധിക്കുക എന്നത് ഒരു മാതൃകാ പ്രതിഷേധമാണ്. യൂണിയന്‍ ഗവണ്മെന്റ് നയങ്ങള്‍ക്കെതിരെ പോസ്റ്റ് ഓഫീസ് ഉപരോധിക്കുകയും സംസ്ഥാന സര്‍ക്കാരിനെതിരെ സിവില്‍ സ്റ്റേഷന്‍ ഉപരോധവുമൊക്കെ ഇതുപോലെ പ്രതിഷേധ രൂപങ്ങളാണ്.
ആമസോണില്‍ അനേകം ആഴ്ചകള്‍ കഴിഞ്ഞതിനു ശേഷം ഐക്യ രാഷ്ട്ര സഭ അടക്കം അനേകം ലോക രാജ്യങ്ങളുടെ പ്രഷറിന് ശേഷമാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ അന്നത്തെ ബ്രസീലിയന്‍ പ്രസിഡന്റ് ബോള്‍സനാരോ ചെയ്തത്. ഒരു തീവ്ര മുതലാളിത്ത സമ്പദ് നയങ്ങള്‍ പ്രകൃതിയെ ഇല്ലായ്മ ചെയ്യുന്ന നയങ്ങള്‍ക്കെതിരെയാണ് അന്ന് ലോകത്തെ കൊള്ളാവുന്ന എല്ലാ മനുഷ്യരും സംഘടനയും പ്രതിഷേധിച്ചത്.
കൊച്ചി ബ്രഹ്മപുരത്ത് നടന്നത് ഒരു ആക്‌സിഡന്റാണ്. നഗരത്തിലെ ഒരു മാലിന്യ പ്ലാന്റില്‍ നടന്ന തീ പിടുത്തം. ആ തീ അണക്കാന്‍ സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട അതോറിറ്റികളും ആ നിമിഷം മുതല്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യം ആയതിനാല്‍ തന്നെ തീ അണക്കലുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രയാസങ്ങള്‍ നില നില്‍ക്കുന്നുണ്ട്. എങ്കിലും എല്ലാ സംവിധാനങ്ങളും ഒരുമിച്ച് തീ അണക്കാന്‍ പ്രയത്‌നിക്കുകയാണ്. അല്ലാതെ നഗര മധ്യത്തില്‍ പ്ലാസ്റ്റിക് മാലിന്യം കത്താന്‍ വിട്ട് ബ്രസീലിലെ ഭരണാധികാരിയെ പോലെ ഇതൊന്നും വിഷയമല്ല എന്ന് പറയുക അല്ല ചെയ്തത്.
ഒരാളെ വാഹനമിടിച്ച് മനപ്പൂര്‍വം കൊല്ലാന്‍ ശ്രമിച്ചാല്‍ പ്രതിഷേധമുണ്ടാകും എന്നാല്‍ ഒരു ആക്‌സിഡന്റില്‍ പെട്ട് അതേ ആള്‍ മരണപ്പെട്ടാല്‍ ആ പ്രതിഷേധം സാധ്യമല്ല. മനപ്പൂര്‍വം ചെയ്യുന്നതും ആക്‌സിഡന്റ്‌റും തമ്മിലുള്ള വ്യത്യാസം മനസിലാകണമെങ്കില്‍ മിനിമം ബോധം വേണം.
ഉഥഎക ആമസോണ്‍ കാടുകളിലെ തീ പിടുത്തത്തില്‍ മാത്രമല്ല ഇഅഅ വിഷയത്തിലും രാജ്യമൊട്ടുക്കെ പ്രതിഷേധിച്ചിട്ടുണ്ട്. ആ ഉഥഎക നേതാക്കളും ഇന്ന് സര്‍ക്കാരിന്റെ ഭാഗമായുണ്ട്. ഈ ജനപക്ഷ രാഷ്ട്രീയം മനസിലാകാത്തത് കൊണ്ടാണ് കേരളത്തില്‍ അപഹാസ്യമായ കൂട്ടമായി ഈ നേതാക്കള്‍ ഒതുങ്ങി പോയതും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.