തിരുവനന്തപുരം: എംഎല്‍എ പയ്യന്റെയും മേയര്‍ പെണ്ണിന്റെയും വിവാഹത്തിന് ക്ഷണക്കത്തടിച്ച് സിപിഐഎം. സെപ്റ്റംബര്‍ നാലിന് നടക്കാനിരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെയും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ദേവിന്റെയും വിവാഹത്തിനാണ് പാര്‍ട്ടി നേതാക്കളുടെ വക ക്ഷണക്കത്ത്.
സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരില്‍ പുറത്തിറക്കിയ വിവാഹക്ഷണകത്തില്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് ക്ഷണിതാവ്. സെപ്റ്റംബര്‍ ആറിന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ വെച്ച് നടക്കുന്ന വിവാഹസല്‍ക്കാരത്തിന്റെ ക്ഷണക്കത്ത് കോഴിക്കോട് ജില്ലാകമ്മിറ്റിയും പങ്കുവെച്ചു. കൈപ്പടയില്‍ എഴുതി തയ്യാറാക്കിയ ലളിതമായ കത്തില്‍ ജില്ലാ സെക്രട്ടറി പി.മോഹനന്‍ ആണ് ക്ഷണിതാവ്. രക്ഷകര്‍ത്താക്കളുടെ പേരും വീടിന്റെ മേല്‍ വിലാസവും സൂചിപ്പിക്കുന്ന രീതിക്ക് പകരം രണ്ടുപേരുടെയും പാര്‍ട്ടി ഭാരവാഹിത്തമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം എകെജി സെന്ററില്‍ വെച്ച് നടക്കുന്ന വിവാഹചടങ്ങുകള്‍ വളരെ ലളിതമായി നടത്താനാണ് തീരുമാനം.കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.
Comments are closed for this post.