കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കമാകും. നായനാര്‍ അക്കാദമിയില്‍ മുതിര്‍ന്ന നേതാവായ എസ്. രാമചന്ദ്രന്‍പിള്ള പാര്‍ട്ടി പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പ്രവര്‍ത്തന റിപ്പോര്‍ട്ട് യെച്ചൂരിയും സംഘടനാ റിപ്പോര്‍ട്ട് പ്രകാശ് കാരാട്ടും അവതരിപ്പിക്കും.
തെരഞ്ഞെടുപ്പ് സഖ്യവും കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള സമീപനവും തീരുമാനിക്കുന്ന രാഷ്ട്രീയ പ്രമേയത്തിലും നിര്‍ണായക ചര്‍ച്ചകള്‍ നടക്കും. കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ച് ബിജെപിക്കെതിരെ ബദല്‍ രൂപീകരിക്കണമെന്ന നിലപാട് സിപിഎമ്മിനില്ല. പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് കൂട്ടുകെട്ട് ഉണ്ടാക്കി ഇടത് മതേതര ബദല്‍ രൂപീകരിക്കണമെന്നാണ് കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നത്. കാര്യമായ ഭേദഗതികളില്ലാതെ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചേക്കും.
കെ റെയിലുമായി ബന്ധപ്പെട്ട ചര്‍ച്ചകളും യോഗത്തില്‍ ഉയര്‍ന്ന് വരാന്‍ സാധ്യതയുണ്ട്.
Comments are closed for this post.