
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6,238 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ശേഖരിച്ച 54,108 സാംപിളുകളില്‍ നിന്നാണ് ഇത്രയും രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങള് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 49,591 ആയി. 2,390 പേര് രോഗമുക്തി നേടി. രണ്ട് ജില്ലകളില്‍ ഇന്ന് 1,000ത്തിനു മുകളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് 1,507 പേര്‍ക്കും എറണാകുളത്ത് 1,066 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിവിധ ജില്ലകളിലായി 1,14,773 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1,12,235 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലും 2,538 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. പുതുതായി 261 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.