
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഭീതി വര്‍ധിക്കുന്നതിനിടെ അവലോകന യോഗം വിളിച്ച് സര്‍ക്കാര്‍. നാളെ രാവിലെ 11നാണ് യോഗം. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ പങ്കെടുക്കുന്ന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുമെന്നാണ് വിവരം. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നേരത്തെ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിരുന്നു. വിവാഹം, മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെടെ പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം അടച്ചിട്ട മുറികളില്‍ പരമാവധി 75 പേര്, ഔട്ട് ഡോര്‍ പരിപാടികളില്‍ പരമാവധി 150 പേര് എന്നിങ്ങനെ പരിമിതപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് ഞായറാഴ്ച 6,238 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.