തിരുവന്തപുരം: രാജ്യത്ത് കൊവിഡ് കണക്കുകള്‍ വര്‍ധിക്കുമ്പോഴും കേരളത്തിലെ കണക്ക് പ്രസിദ്ധീകരിക്കാത്തതില്‍ എതിര്‍പ്പറിയിച്ച് ഒരു വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍. നാലാം തരംഗത്തിനുള്ള സാധ്യത നിലനില്‍ക്കുമ്പോഴും കണക്ക് വ്യക്തമാക്കാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനത്തും വൈകാതെ കൊവിഡ് കേസുകള്‍ വര്‍ധിച്ചേക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക് കൂട്ടല്‍. കേസുകളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, മരണം, കഴിഞ്ഞ ആഴ്ചയിലെ കേസുമായുള്ള താരതമ്യം എന്നിവ ഒന്നും ലഭ്യമല്ലാത്തതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
കേരളം മാത്രമാണ് കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കാതിരിക്കുന്നത്. പ്രതിദിന രോഗികള്‍ ശരാശരി ഇരുനൂറില്‍ താഴെയായതിനാല്‍ കണക്ക് കേന്ദ്രത്തിന് മാത്രം നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ ഒക്കെ പിന്‍വലിച്ചു കൊണ്ട് ഏപ്രില്‍ ഏഴിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
Comments are closed for this post.