2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ഇന്നലെ സ്ഥിരീകരിച്ചത് 747 പേര്‍ക്ക്,കണക്ക് പ്രസിദ്ധീകരിക്കാത്തതിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഇന്നലെ 747 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് മാസത്തിന് ശേഷമാണ് രോഗബാധിതരുടെ എണ്ണം എഴുന്നൂറ് കടക്കുന്നത്. പ്രതിദിന കേസുകള്‍ ഉയര്‍ന്നിട്ടും ആരോഗ്യവകുപ്പ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മെയ് 17 മുതല്‍ 22 വരെ 500ന് മുകളിലാണ് പ്രതിദിനക്കേസുകള്‍. ഏപ്രില്‍ പതിമൂന്ന് മുതല്‍ പതിനേഴ് വരെ കേരളം കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. ഈ കാലയളവിലെ 150 കൊവിഡ് മരണങ്ങള്‍ ആരോഗ്യവകുപ്പ് പുറത്ത് വിട്ടിരുന്നു. കണക്ക് പ്രസിദ്ധീകരിക്കാത്ത സംസ്ഥാന സക്കാരറിന്റെ തീരുമാനത്തിനെതിരെ നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.