ആലപ്പുഴ: ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മതസ്പര്‍ദ്ധയുണ്ടാക്കുന്ന രൂപത്തില്‍ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. വീഡിയോ സഹിതമാണ് പരാതി നല്‍കിയത്.
ഫ്രറ്റേണിറ്റി മൂവ്‌മെന്റും വചസ്പതിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കാണ് പരാതി നല്‍കിയത്.
ആലപ്പുഴയിലെ ഒരു കയര്‍ കമ്പനിയിലെ തൊഴിലാളികളോട് വോട്ട് അഭ്യര്‍ത്ഥിക്കവേ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ സംസാരിച്ചെന്നും ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
‘നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടെ അവസ്ഥ നിങ്ങളൊന്ന് ചിന്തിക്കണം. ഇപ്പൊ ഒരു ഹിന്ദു പെണ്‍കുട്ടി മുസ്‌ലിമിനെ പ്രേമിക്കുന്നതിന് നമ്മളാരും എതിരല്ല, ആണോ? ആണോ? അല്ല ക്രിസ്ത്യാനിയേയും ആര്‍ക്കും ആരേയും പ്രേമിച്ചു കല്യാണം കഴിക്കാം. പക്ഷെ മാന്യമായി ജീവിപ്പിക്കണം വേണ്ടെ. ഇവിടെ ചെയ്തത് എന്താ. നമ്മുടെ കുഞ്ഞുങ്ങളെ പ്രേമിച്ച് സിറിയയില്‍ കൊണ്ട് പോവുകയാണ്. എന്തിനാണ് സിറിയയില്‍ കൊണ്ട് പോകുന്നത്. അറുപത് പേരുടെ ഭാര്യയൊക്കെയായിട്ടാണ് ഒരു പെണ്‍ കുഞ്ഞിനെ ഉപയോഗിക്കുന്നത്. തീവ്രവാദികളാണ്. തീവ്രവാദികളുടെ എണ്ണം കൂട്ടാന്‍ പ്രസവിച്ച് കൂട്ടുകയാണ്’- എന്നൊക്കെയായിരുന്നു വചസ്പതിയുടെ പരാമര്‍ശം.
Comments are closed for this post.