തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മയോ ക്ലിനിക്കില്‍ ചികിത്സയ്ക്കായി പുറപ്പെടും. മെയ് പത്തോടെ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രകാരമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.18 ദിവസത്തേയ്ക്കാണ് യാത്ര.ഭാര്യ കമലയും പേഴ്‌സണല്‍ അസിസ്റ്റന്റ് വി.എം സുനീഷും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്കണ് ആദ്യം പോവുക. അവിടെ നിന്ന് അമേരിക്കയിലേക്ക് തിരിക്കും.
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല.അടുത്ത മന്ത്രിസഭാ യോഗം 27 ന് രാവിലെ 9 മണിക്ക് ഓണ്‍ലൈനായി ചേരും. മുഖ്യമന്ത്രി യുഎസില്‍ നിന്നും യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കും എന്നാണ് വിവരം.
ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികിത്സാര്‍ഥം അമേരിക്കയിലേക്ക് പോകുന്നത്. യുഎസില്‍ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണു മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. 2018ലാണ് ആദ്യമായി ചികിത്സക്കു പോയത്. പിന്നീട് ഈ വര്‍ഷം ജനുവരിയിലും ചികിത്സയ്ക്ക് പോയിരുന്നു. ജനുവരിയില്‍ ചികിത്സയ്ക്കു പോയപ്പോള്‍ തുടര്‍ചികിത്സ വേണമെന്ന് അറിയിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള തിരക്കു മൂലമാണു യാത്ര വൈകിയത്.
Comments are closed for this post.