കൊല്ലം: കൊല്ലം കോടതിയില്‍ പൊലിസും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം. സഘര്‍ഷത്തിനിടയില്‍ കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ത്തു. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കോടതിയിലേക്ക് എത്തിയ പൊലീസുകാരെ അഭിഭാഷകര്‍ തടയുകയായിരുന്നു.
കഴിഞ്ഞ മാസം അഞ്ചാം തീയതി കരുനാഗപ്പള്ളിയിലെ ഒരു അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് അഭിഭാഷകര്‍ കോടതിയിലെത്തിയ പൊലിസുകാരെ തടഞ്ഞതിന് പിന്നാലെയാണ് സഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ മനോരഥന്‍ പിള്ളയ്ക്ക് പരിക്കേറ്റു. അക്രമികളായ അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ എ.എസ്.ഐ യെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments are closed for this post.