2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബി.ജെ.പി ജാനുവിന് 50 ലക്ഷം കൈമാറി?

കല്‍പറ്റ: സി.കെ ജാനുവിന് ബി.ജെ.പി 50 ലക്ഷം കൈമാറിയതായി റിപ്പോര്‍ട്ട്. നേരത്തെ നല്‍കിയ പത്തു ലക്ഷത്തിന് പുറമേ ആണിതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാസര്‍കോട് വെച്ചാണ് പണം കൈമാറിയത്. പണം കൈപറ്റാനായി സി.കെ ജാനു തന്റെ ഇന്നോവ കാറില്‍ മംഗലാപുരത്ത് പോയിരുന്നെന്നും അവിടെ വെച്ച പണം കൈപറ്റാനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പിന്നീട് കാസര്‍കോട് വെച്ച് പണം കൈമാറുകയായിരുന്നു.

സി.കെ. ജാനു ബി.ജെ.പി.യോട് 10 കോടി രൂപ ആവശ്യപ്പെട്ടെന്ന് ജെ.ആര്‍.പി(ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി) ട്രഷറര്‍ പ്രസീത കഴിഞ്ഞ ദിവസം വെളിപെടുത്തിയിരുന്നു. പത്ത് ലക്ഷമാണ് കോടുത്തതെന്നും അവര്‍ പറഞ്ഞു. പ്രസീതയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പുറത്തുവിട്ടു.

10 കോടി രൂപയും പാര്‍ട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് സി.കെ. ജാനു ആവശ്യപ്പെട്ടത്. എന്നാല്‍ കോട്ടയത്തെ കൂടിക്കാഴ്ച്ചയില്‍ സുരേന്ദ്രന്‍ ഇവ അംഗീകരിച്ചില്ല. പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത ആരോപിച്ചു.

തിരുവനന്തപുരത്തുവെച്ചാണ് കെ.സുരേന്ദ്രന്‍ സി.കെ.ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയത്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത്. അന്നേദിവസം സി.കെ.ജാനു ഏത് ഹോട്ടലിലാണ് താമസിക്കുന്നതെന്ന് തിരക്കി കെ.സുരേന്ദ്രന്‍ വിളിച്ചിരുന്നതായും പ്രസീത പറഞ്ഞിരുന്നു.

ആരോപണത്തോട് ബി.ജെ.പി അധ്യക്ഷന്‍ പ്രതികരിച്ചില്ലെങ്കിലും വിശദീകരണവുമായി സി.കെ ജാനു രംഗത്തെത്തിയിരുന്നു. ആരോപണം അവര്‍ നിഷേധിക്കുകയും ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.