2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വ്യാപാരികളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന്

   

തിരുവനന്തപുരം: കടകള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ വ്യാപാരികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. വാരാന്ത്യദിനങ്ങളൊഴിച്ച് മുഴുവന്‍ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല സമീപനമില്ലാത്തതു കാരണം കടകള്‍ തുറന്നു പ്രതിഷേധിക്കുമെന്ന് വ്യാപാരികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചത്. പെരുന്നാളും ഓണവും പരിഗണിച്ച് വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കാന്‍ സാധ്യതയുണ്ട്.

സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷവും ശക്തമായി രംഗത്തെത്തിയിരുന്നു. വിവിധ സംഘടനകള്‍ വ്യാപാരികലെ പിന്തുണച്ച് രംഗത്തെത്തി.

അതേസമയം, മുഖ്യമന്ത്രിയില്‍നിന്ന് പ്രതീക്ഷിച്ച തരത്തിലുള്ള നടപടിയുണ്ടായില്ലെങ്കില്‍ വ്യാപാരികള്‍ വീണ്ടും സമരത്തിലേക്കു നീങ്ങിയേക്കും. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്കുശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ അറിയിച്ചിരുന്നത്. സമിതി സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.

വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്തുടനീളം കടകള്‍ തുറന്നുപ്രവര്‍ത്തിക്കാനായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനം. എന്നാല്‍, ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി നേരിട്ട് അറിയിച്ചതിനെ തുടര്‍ന്ന് സമരത്തില്‍നിന്ന് വ്യാപാരികള്‍ താല്‍ക്കാലികമായി പിന്‍മാറുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.