2022 September 29 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

‘സവര്‍ക്കറെ ധീര ദേശാഭിമാനി ആയി ചിത്രീകരിക്കാന്‍ ശ്രമം’; ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് വീണ്ടും മുഖ്യമന്ത്രി

തൃശൂര്‍: രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്കും എതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന് ആര്‍.എസ്.എസ് മനസാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തില്‍ നടക്കുന്ന അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ പല നേതാക്കളും ഇപ്പോള്‍ ബി.ജെ.പിയിലാണ്. സംസ്ഥാന അധ്യക്ഷന്‍ തന്നെ ബി.ജെ.പിയില്‍ പോകുമെന്ന് പറഞ്ഞതാണ്. ബി.ജെ.പി ഉള്ള സ്ഥലങ്ങളിലൂടെ ഭാരത് ജോഡോ യാത്ര കുറച്ചു ദിവസം മാത്രമാണ്. ബി.ജെ.പി ഇല്ലാത്ത കേരളത്തില്‍ 19 ദിവസത്തെ യാത്ര.

രാജ്യത്ത് ബി.ജെ.പി സ്വീകരിക്കുന്നത് ആര്‍.എസ്.എസ് നിലപാടാണ്. സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ച നേതാക്കളെ ഉയര്‍ത്തി കാട്ടുകയാണ് ബി.ജെ.പി ചെയ്യുന്നത്. സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ച സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ളവരെ ഇതില്‍ കാണാം. കോണ്‍ഗ്രസ് മനസും ഇതിന് തയാറായി എന്നതിന് ഉദാഹരണമാണ് ഭാരത് ജോഡോ യാത്രയിലെ സവര്‍ക്കറുടെ ചിത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നും പോയ കോണ്‍ഗ്രസ് എംപിമാര്‍ കേരളത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.