കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണ് സില്‍വര്‍ലൈനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കണ്ണടച്ച് എതിര്‍ക്കുന്നവര്‍ക്ക് വേണ്ടിയല്ല, സംശയമുള്ളവര്‍ക്ക് വേണ്ടിയാണ് വിശദീകരണം.
പരിസ്ഥിതി സൗഹാര്‍ദമായ സമ്പൂര്‍ണ ഗ്രീന്‍ പദ്ധതിയാണ് സില്‍വര്‍ ലൈന്‍, പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് കോഴിക്കോട്ട് വിശദീകരണയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
യു ഡി എഫ് തുടങ്ങിവച്ച പദ്ധതി എല്‍ ഡി എഫ് നടപ്പിലാക്കുന്നു എന്നതാണ് എതിര്‍പ്പിന് കാരണം. വയലുകളിലൂടെ കടന്നു പോകുമ്പോഴും പുഴകളുടെയും ഒഴുക്ക് തടസപ്പെടില്ല. കാലാനുസൃതമായ മാറ്റം ഗതാഗത സംവിധാനത്തിന് ആവശ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments are closed for this post.