തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും 23ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.സെപ്റ്റംബര്‍ നാലിന് പുന്നമടക്കായലിലാണ് വള്ളം കളി നടക്കുന്നത്.
ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ നാല് വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ കേരളത്തില്‍ എത്തും. വള്ളം കളി ദിവസം അമിത് ഷാ കേരളത്തില്‍ ഉണ്ടാകുന്നതിനാല്‍ മുഖ്യാതിഥിയായി എത്തണമെന്നാണ് കത്തില്‍ അഭ്യര്‍ത്ഥിച്ചത്.
നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ക്ഷണിക്കാനായിരുന്നു നേരത്തെ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചതെങ്കിലും പിന്നീട് അമിത്ഷായെ തീരിമാനിക്കുകയായിരുന്നു. വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു.
നെഹ്‌റുട്രോഫി വള്ളംകളിക്കൊപ്പം ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫി വള്ളംകളിയുടെ ആദ്യമത്സരവും നടക്കും. 2019 ആഗസ്റ്റ് 31നാണ് ഏറ്റവും അവസാനമായി നെഹ്റു ട്രോഫി വള്ളംകളി നടന്നത്. കോവിഡ് വ്യാപനത്തില്‍ 2020ലും 2021ലും മത്സരം നടന്നിരുന്നില്ല.
Comments are closed for this post.