എറണാകുളം: യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാത്തതിന് വശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വ്യക്തിപരമായ കാരണങ്ങളാലാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം നേതൃത്വത്തെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജയരാജനെതിരെ അന്വേഷണം വേണം. മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്ത് വന്നത്. വിഷയം മറച്ചു വെയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ജനങ്ങളോട് മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം കുറി ഇടുന്നവരും കാവി മുണ്ട് ധരിക്കുന്നവരുമെല്ലാം ബി.ജെ.പികാരാവില്ലെന്ന ആന്റണിയുടെ പ്രസ്താവനയെ പിന്തുണയ്ക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ആരോഗ്യപരമായ കാരണങ്ങളാല്‍ കെ. സുധാകരനും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
Comments are closed for this post.