തിരുവനന്തപുരം: ഇസ്‌ലാമിക മതപണ്ഡിതനും സൂഫിവര്യനുമായ വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. ഇസ്‌ലാമിക സമൂഹത്തിന്റെ വൈജ്ഞാനിക ദാര്‍ശനിക ചിന്തകള്‍ പകര്‍ന്നുനല്‍കി
മതവും മനുഷ്യനും തമ്മിലുള്ള ജീവിത സമവാക്യത്തെ വിശുദ്ധ ഖുര്‍ആന്റെയും ബൈബിളിന്റയും ഭഗവത്ഗീതയും ഉപനിഷത്തുകളുടെയുംഉള്ളറകളെ തൊട്ട് സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് മതപ്രഭാഷണ രംഗത്ത് വൈലിത്തറ പുതിയൊരു അധ്യായം തുറന്നതെന്ന് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വൈലത്തറ ഉസ്താതിന്റെ വേര്‍പാട് സമൂഹത്തിന് തീരാനഷ്ടമാണെന്നും ചെന്നിത്തല പറഞ്ഞു
Comments are closed for this post.