നിലമ്പൂര്‍: സര്‍ക്കാര്‍ സര്‍വിസില്‍ ക്ലര്‍ക്ക്, അസിസ്റ്റന്റ് തസ്തികയില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി. ജീവനക്കാരുടെ പ്രൊബേഷന്‍ പ്രഖ്യാപിക്കുന്നതിനുള്ള നിലവിലുള്ള വ്യവസ്ഥക്ക് പുറമേ, മിനുട്ടില്‍ 15 ഉം 20 ഉം വാക്കുകളുടെ വേഗത്തില്‍ വേഡ് പ്രോസസിങ്ങില്‍ മലയാളത്തിലും, ഇംഗ്ലീഷിലും കംപ്യൂട്ടര്‍ പരിജ്ഞാനം വേണം. കേരള സെക്രട്ടേറിയറ്റ് സബോര്‍ഡിനേറ്റ് സര്‍വിസ് ഉള്‍പ്പെടെയുള്ള സംസ്ഥാന ഗവണ്‍മെന്റ് സര്‍വിസിലെ അസിസ്റ്റന്റ്, ക്ലാര്‍ക്ക്, സമാനമായ എന്‍ട്രി ലെവല്‍ തസ്തികകള്‍ എന്നിവയുടെ പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിനുള്ള ഒരു അധിക വ്യവസ്ഥയായാണ് കംപ്യൂട്ടര്‍ ടൈപ്പിങ് അറിഞ്ഞിരിക്കണമെന്ന പുതിയ വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Comments are closed for this post.