2021 January 25 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കണ്ണൂരില്‍ ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ്കുട്ടി ഇരുമ്പുകുഴി മരണപ്പെട്ടു

ഇരിട്ടി:ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ്കുട്ടി ഇരുമ്പുകുഴി (62) മരണപ്പെട്ടു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പേരാവൂര്‍ പൂളക്കുറ്റി സ്വദേശിയായ ഇദ്ദേഹം
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറിയാണ്. മൃതദേഹം പേരാവൂര്‍ സൈറസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ജോര്‍ജ്ജ് കുട്ടി ഇരുമ്പുകുഴിയുടെ നിര്യാണത്തില്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അനുശോചിച്ചു. രാഷ്ട്രീയ സാമൂഹ്യ രംഗത്ത് എളിമയുടെയും ആത്മാര്‍ത്ഥയുടെയും പ്രതിരൂപമായിരുന്നു അദ്ദേഹമെന്നും സാധാരണക്കാരുടെയും കര്‍ഷകരുടെയും നിരവധിയായ ജനകീയ വിഷയങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ച മാതൃകാ പൊതുപ്രവര്‍ത്തകനായിരുന്നുവെന്നും സതീശന്‍ പാച്ചേനി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.