കോഴിക്കോട്: വിദ്യാര്‍ഥിയെ ലഹരിമരുന്ന് കാരിയറാക്കിയ കേസില്‍ അയല്‍വാസി പിടിയില്‍. ലഹരി വില്‍പ്പനയ്ക്ക് ഇയാള്‍ നേരത്തെയും പിടിയിലായിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. രണ്ടാം പ്രതിക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
പ്രതികളെ തിരിച്ചറിഞ്ഞതായി പൊലിസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കഴിഞ്ഞ ദിവസം പത്ത് പേര്‍ക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. പ്രദേശവാസിയും ഇതര സംസ്ഥാന തൊഴിലാളിയുമടക്കമുള്ള പത്ത് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴി പരിചയപ്പെട്ട ആളുകള്‍ ലഹരിക്കടത്തിന് തന്നെ ഉപയോഗിച്ചുവെന്ന് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി വെളിപ്പെടുത്തിയിരുന്നു.
Comments are closed for this post.