
തൃശൂര്‍/കൊച്ചി: തൃശൂര്‍ പുല്ലഴിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡി.എഫിന് അട്ടിമറി ജയം. എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു. 47ാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാമനാഥന് വിജയിച്ചത് 1009 വോട്ടിന്റെ ഭൂരിപക്ഷത്തിന്. ഇതോടെ തൃശൂരില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം എത്തി. എല്‍.ഡി.എഫ് 25 യു.ഡി.എഫ് 24. യു.ഡി.എഫ് വിമതന്റെ പിന്തുണയോടെയാണ് നിലവില്‍ ഇവിടെ എല്‍.ഡി.എഫ് ഭരിക്കുന്നത്.
കോഴിക്കോട് മാവൂരിലും യു.ഡി.എഫ്. വാവൂര് പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സി വാസന്തി 217 വോട്ടിന് വിജയിച്ചു. ഇതോടെ ഇവിടെ യു.ഡി.എഫ് ഭരണം ഉറപ്പിച്ചു. ആര്. എം.പി അംഗത്തിന്റെ പിന്തുണയോടെ യു.ഡി.എഫ് ആണ് ഭരിച്ചിരുന്നത്.
കളമശ്ശേരി നഗരസഭയിലെ 37ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അട്ടിമറി ജയം. ഇടത് സ്വതന്ത്രന് റഫീഖ് മരക്കാറാണ് മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റില്‍ 64 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസ് വിമതന് മല്‍സരിച്ചതാണ് യു.ഡി.എഫിന് തിരിച്ചടിയായത്. അഞ്ചു സ്ഥാനാര്‍ഥികള്‍ മല്‍സര രംഗത്തുണ്ടായിരുന്നതും വോട്ട് ഭിന്നിക്കാന്‍ ഇടയാക്കി.
എല്‍.ഡി.എഫിന് 20ഉം യു.ഡി.എഫിന് 21ഉം ആണ് കക്ഷിനില. ഭരണമാറ്റത്തിന് നിലവില്‍ സാധ്യതയില്ല. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 74. 52 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
കൊല്ലം പന്മന ഗ്രാമപഞ്ചായത്ത് പറമ്പിമുക്ക് വാര്‍ഡില്‍ യു.ഡി.എഫ് വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി നൗഫല്‍ 323 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.