ഡല്‍ഹി; ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാടില്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം നല്‍കിയ ഹരജിയില്‍ ബഫര്‍സോണ്‍ വിധി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെടുന്നതിന് പകരം വ്യക്തതയാണ് തേടിയിരിക്കുന്നത്. ഇത് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടുന്നത്. കേന്ദ്രം നല്‍കിയ ഹരജിയില്‍ പുനഃപരിശോധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് ധരിച്ചിരുന്നതെന്നും സുപ്രീം കോടതി വിധി കേന്ദ്രം സ്വാഗതം ചെയ്തതായാണ് തോന്നുന്നതെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ നിലപാടില്‍ നിന്നും വ്യത്യസ്തമാണ് കേന്ദ്രനിലപാട്. മുന്‍പ് ഈ വിഷയത്തില്‍ കേരളത്തോടൊപ്പം നിന്നിരുന്ന കേന്ദ്രം ഇപ്പോള്‍ വ്യക്തമായി പ്രതികരിക്കുന്നില്ല. കേന്ദ്ര നിലപാടുകളെക്കുറിച്ച് സംശയങ്ങള്‍ ഉള്ളതിനാലാണ് ഇപ്പോള്‍ നിയമോപദേശം തേടിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം ബഫര്‍സോണായി നിലനിര്‍ത്തണമെന്ന സുപ്രിം കോടതി ഉത്തരവിനെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വിധി പുനഃപരിശോധിക്കണം എന്നതിനു പകരം വ്യക്തത വേണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന വിവരം പിന്നീട് പുറത്തു വന്നിരുന്നു.
Comments are closed for this post.