2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബഫര്‍സോണ്‍: കേന്ദ്രത്തിന് കത്തയച്ചെന്ന് വനംമന്ത്രി; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി

തിരുവന്തപുരം: ബഫര്‍സോണില്‍ കേരളത്തിലെ സാഹചര്യം ബോധ്യപ്പെടുത്തി കേന്ദ്രത്തിന് കത്തയച്ചെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. റിവ്യൂ പെറ്റീഷന്‍ നല്‍കുന്നതിന് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ കോടതിയെ സമീപിച്ചു. സെന്‍ട്രല്‍ കമ്മിറ്റിയെ സമീപിക്കാമെന്ന് വിധിയിലുണ്ട് ഇതിലും കൂടുതല്‍ ഫലപ്രദമായി വിഷയം ചര്‍ച്ച ചെയ്യാനാവില്ലെന്നും മന്ത്രി സഭയില്‍ ചോദ്യോത്തര വേളയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി.

ബഫര്‍സോണ്‍ വിഷയത്തില്‍ അവധി കഴിഞ്ഞാലുടന്‍ സുപ്രിംകോടതിയെ സംസ്ഥാന സര്‍ക്കാര്‍തന്നെ സമീപിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അവസാനത്തെ വസ്തുത ബോധ്യപ്പെടുത്താന്‍ കോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ ഉപഗ്രഹ സര്‍വേ നടത്തി മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജനവാസമേഖലകളെ ബഫര്‍സോണില്‍നിന്ന് ഒഴിവാക്കുകയെന്നത് തന്നെയാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം നിയമസഭയില്‍ സി.കെ. ശശീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കി.

വിധിക്കുശേഷവും അതിനുമുമ്പും സമയബന്ധിതമായിതന്നെ കാര്യങ്ങള്‍ നടത്തുന്നുണ്ട്. ജനസാന്ദ്രതയുള്ള മേഖലകളെയും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ പ്രദേശങ്ങളെയും ഇതില്‍നിന്ന് ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നയം. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാറിന് പുതുക്കിയ ഭൂപടം നിര്‍ദേശം സഹിതം നല്‍കിയിരുന്നു. അതില്‍ തീരുമാനം എടുക്കുന്നതിന്റെ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് സുപ്രിംകോടതി വിധി വന്നത്. കേരളത്തില്‍ ഭിന്നാഭിപ്രായമുണ്ടെന്ന് വരുത്താനുള്ള ശ്രമം നാടിന് നല്ലതല്ല. കര്‍ഷക ജനതയുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകേണ്ടതുണ്ടോ അതുവരെ പോകുമെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.