മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് 84.6 കോടി കേരളാ ബജറ്റില്‍ വകയിരുത്തി. തിരിച്ചെത്തിയ പ്രവാസികളുടെ നിലനില്‍പ്പിന് പുതിയ നൈപുണ്യ വികസന പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിക്കുകയാണെന്നും പ്രത്യേക പദ്ധതിക്ക് വേണ്ടി 25 കോടിയും വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു.
മടങ്ങി വരുന്ന പ്രവാസികളുടെ ക്ഷേമത്തിന് 50 കോടി വകയിരുത്തി. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് 2 ലക്ഷം വരെ പലിശ രഹിത വായ്പ കുടുംബശ്രീ വഴിയും ഷെഡ്യൂള്‍ഡ് ബാങ്ക് വഴി 5 ലക്ഷം വരെ 3 ശതമാനം പലിശയിലും ലഭ്യമാക്കും. നോര്‍ക്ക വഴി ഒരു പ്രവാസികള്‍ക്ക് പരമാവധി 100 തൊഴില്‍ ദിനം നല്‍കും. എയര്‍പോര്‍ട്ടുകളില്‍ നോര്‍ക്ക ആംബുലന്‍സ് സര്‍വീസുകള്‍ 60 ലക്ഷം അനുവദിക്കും. ലോക കേരള കേന്ദ്രം സ്ഥാപിക്കുന്നതിനായി ഒരു കോടി അനുവദിക്കും.
ഗള്‍ഫ് മേഖലയിലുള്ള പ്രവാസികള്‍ കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോള്‍ നല്‍കേണ്ടി വരുന്ന ഉയര്‍ന്ന വിമാന യാത്രാ ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ആഭ്യന്തര, വിദേശ എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരുടെയും ട്രാവല്‍ ഏജന്‍സികളുടെയും പ്രവാസി അസോസിയേഷനുകളുമായും സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു.
Comments are closed for this post.