തിരുവനന്തപുരം: പണ്ടേ ദുര്‍ബല ഇപ്പോ ഗര്‍ഭിണിയും എന്നതാണ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങളുടെ അവസ്ഥ. പ്രതിസന്ധിയുടെ കാലത്ത് ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നു സംസ്ഥാന ബജറ്റ്. പെട്രോള്‍ ഡീസല്‍ ഉള്‍പെടെ വിലക്കയറ്റങ്ങളുടെ നീണ്ടു നിര തന്നെയാണ് ബജറ്റില്‍. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. മോട്ടോര്‍വാഹന നികുതിയും കെട്ടിടനികുതിയും വര്‍ധിപ്പിച്ചു. സെസ് വര്‍ധിപ്പിച്ചതോടെ ഇന്ധനവിലയിലും വര്‍ധനവുണ്ടാകും. പെട്രോള്‍ഡീസല്‍ വില ലിറ്ററിന് രണ്ട് രൂപയാണ് വര്‍ധിക്കുക. മോട്ടോര്‍ വാഹന നികുതിയില്‍ വര്‍ധനവുണ്ടായതോടെ വാഹനവിലയും വര്‍ധിക്കും.
അതേസലമയം, സാമൂഹ്യക്ഷേമ പെന്‍ഷനില്‍ വര്‍ധനവില്ല.
Comments are closed for this post.