കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ജേഴ്‌സിയില്‍ മാറ്റം. മഞ്ഞ, നീല നിറങ്ങളോടെയാണ് പുതിയ ജഴ്‌സി. ഐ.എസ്.എല്‍ ഏഴാം സീസണില്‍ പുതിയ ജഴ്‌സിയായിരിക്കും ടീം അണിയുക.
കേരളത്തിന്റെ സംസ്‌കാരം സമന്വയിപ്പിച്ചാണ് പുതിയ ജഴ്‌സി അവതരിപ്പിച്ചിരിക്കുന്നത്. വീതിയുള്ള സമാന്തര രേഖകള്‍ കേരളത്തിന്റെ സ്വന്തം സെറ്റ് മുണ്ടിന്റെയും സാരിയുടെയും കരയെ പ്രതിനിധീകരിക്കുന്നു.
മകുടം, ആന, ക്ലബ്ബിന്റെ ബാഡ്ജ്, കേരളം തുടങ്ങി ആരാധകരില്‍ ആവേശം ജനിപ്പിക്കുന്ന എല്ലാ ഘടകങ്ങളും പുതിയ ജഴ്‌സിയില്‍ അടങ്ങിയിട്ടുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് ഡയരക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.
Comments are closed for this post.