2021 January 25 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിജയം കാണാന്‍ ഇനിയും കാത്തിരിക്കണം: ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ്

 

ഗോവ: വിജയം കണ്ട് കണ്ട് മുന്നേറുന്നതിനിടെ അടിപതറി കേരളാ ബ്ലാസ്റ്റേഴ്‌സ്. നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ നേടി വമ്പന്‍ കുതിപ്പ് നടത്തിയെങ്കിലും രണ്ടാം പകുതിയില്‍ രണ്ടു മറുപടി ഗോളുകള്‍ക്ക് വഴങ്ങുകയായിരുന്നു.

കളത്തിലിറങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ സെര്‍ജിയോ കിഡോഞ്ചയിലൂടെ ഗോള്‍ പായിച്ച ബ്ലാസ്റ്റേഴ്‌സ് മറുപടിയില്ലാത്ത ആധിപത്യം തുടര്‍ന്നു. ആദ്യ പകുതിയിലെ എക്‌സ്ട്രാ ടൈമില്‍ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച പെനാറ്റി ഗാരി ഹൂപ്പര്‍ വലയിലെത്തിച്ചു.

എന്നാല്‍ രണ്ടാം പകുതി ബ്ലാസ്റ്റേഴ്‌സിനെ കുരുക്കുന്നതായിരുന്നു. തുടര്‍ച്ചയായി ലഭിച്ച രണ്ടാം കോര്‍ണര്‍ കിക്ക് മുതലാക്കി, ക്വേസി ആപ്പിയ 51-ാം മിനിറ്റില്‍ ഗോള്‍ പായിച്ചു. ഇഞ്ചുറി ടൈം വരെ വിജയം കേരളത്തിനൊപ്പമെന്ന് ഉറപ്പിച്ചിരിക്കുമ്പോള്‍, ഇദ്രിസ സില്ലയുടെ വക നീട്ടിയൊരു ഗോള്‍. ഇതോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് സമനിലയില്‍ കുരുങ്ങി.

സമനില ആയതോടെ ഐ.എസ്.എല്‍ ഏഴാം സീസണിലെ ആദ്യ പോയിന്റ് നേടിയിരിക്കുകയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. സീസണിലെ ആദ്യ പോരാട്ടത്തില്‍ എ.ടി.കെ മോഹന്‍ ബഗാനോട് ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് തോറ്റിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.