മുംബൈസിറ്റിയോട് തോറ്റ ക്ഷീണം മാറും മുന്‍പെ ഗോവക്ക് മുന്‍പിലും തകര്‍ന്നടിഞ്ഞ് ബ്ലാസ്റ്റേഴ്‌സ്. ഗോവയോട് 3-1 എന്ന നിലയിലാണ് കളിയവസാനിച്ചത്. മുംബൈ സിറ്റിയോട് എതിരില്ലാത്ത നാല് ഗോളിനായിരുന്നു തോല്‍വിയറിഞ്ഞത്. 35ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഐകര്‍ ഗ്വാരക്‌സേനയാണ് ഗോവയുടെ ആദ്യ ലീഡുയര്‍ത്തി. എട്ട് മിനിറ്റിന് ശേഷം നോഹ സദൗഇയും വല കുലുക്കിയതോടെ ഇടവേളക്ക് മുന്‍പേ കളിയുടെ മേല്‍ക്കൈ സ്വന്തമാക്കി.
50ാം മിനിറ്റില്‍ ദിമിത്രിയോസ് ദയമാന്റകോസിലൂടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ പിറന്നത്. അഡ്രിയാന്‍ ലൂണ നല്‍കിയ മനോഹരമായ ക്രോസ് ദയമാന്റകോസ് ഹെഡറിലൂടെ പോസ്റ്റിന്റെ വലത് മൂലയിലെത്തിക്കുകയായിരുന്നു.
എന്നാല്‍, 68ാം മിനിറ്റില്‍ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ റെദീം ത്‌ലാങ് വീണ്ടും ബ്ലാസ്റ്റേഴ്‌സ് വല കുലുക്കിയതോടെ ഗോവ അക്കൗണ്ട് പൂര്‍ത്തിയാക്കി.പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ്. ഇനി ലീഗിലെ അടുത്ത മത്സരങ്ങള്‍ കേരളത്തിന് നിര്‍ണായകമാണ്.
Comments are closed for this post.