കോഴിക്കോട്: സൂപ്പര്‍ കപ്പിലെ രണ്ടാം മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഞെട്ടിക്കുന്ന തോല്‍വി. ഹൈദരാബാദ് ആസ്ഥാനമായ ഐ ലീഗ് ക്ലബ്ബ് ശ്രീനിധി ഡെക്കാന്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരളത്തിന്റെ കൊമ്പന്‍മാരെ കെട്ടുകെട്ടിച്ചത്. റില്‍വാന്‍ ഒളാന്റ്യു ഹസന്‍, ക്യാപ്റ്റന്‍ ഡേവിഡ് കാസ്റ്റനെഡ എന്നിവരാണ് ശ്രീനിഥിയുടെ സ്‌കോറര്‍മാര്‍. കളിയുടെ എല്ലാ മേഖലകളിലും മികവ് പുലര്‍ത്തിയ ശ്രീനിധി, അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. റൗണ്ട്ഗ്ലാാസ് പഞ്ചാബിനെതിരേ വിജയിച്ച ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നിന്നും ഏഴ് മാറ്റങ്ങളുമായാണ് ഫ്രാങ്ക് ഡോവന്‍ ശ്രീനിധി എഫ്‌സിക്കെതിരേ ബ്ലാസ്റ്റേഴ്‌സ് ടീമിനെ ഇറക്കിയത്.
ഡാനിഷ് ഫറൂഖി, സഹല്‍ അബ്ദുള്‍ സമദ്, ബിജോയ്, വിക്ടര്‍ മോംഗില്‍, സൗരവ് മണ്ഡല്‍, വിബിന്‍ മോഹന്‍, അപ്പോസ്തലോസ് ജിയാനു എന്നിവര്‍ക്ക് പകരം ഹോര്‍മിപാം, രാഹുല്‍ കെ.പി, ജീക്‌സണ്‍ സിങ്, ബിദ്യാസാഗര്‍ സിങ്, മാര്‍ക്കോ ലെസ്‌കോവിച്ച്, ഇവാന്‍ കലിയുഷ്‌നി, ബ്രൈസ് മിറാന്‍ഡ എന്നിവര്‍ ആദ്യ ഇലവനിലെത്തി.
Comments are closed for this post.